Fri. Apr 26th, 2024
ഒമാൻ:

 

ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് രോഗം പടർന്നതെന്നു പഠന റിപ്പോര്‍ട്ട്. ഒമാന്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് തയ്യാറാക്കിയത് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. സലാഹ്.ടി. അല്‍ അവൈദിയും റോയല്‍ ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ ഡോ.ഫര്യാല്‍ ഖാമിസും ചേർന്നാണ്.

അറേബ്യന്‍ ഒട്ടകങ്ങളുടെ പ്രജനനവും, വിവിധ ഗവര്‍ണറേറ്റുകളില്‍ ഒട്ടകയോട്ട മത്സരങ്ങളും നടക്കുന്ന ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയാണ് ഒട്ടകങ്ങളില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

2013 ജൂണിലാണ് ഒമാനില്‍ ആദ്യ മെര്‍സ് ബാധ റിപ്പോർട്ടു ചെയ്തത്. 2018 മാര്‍ച്ച്‌ വരെ 11 പേര്‍ക്കാണ് രോഗം പിടിപെട്ടത്.

ഈ വര്‍ഷം ജനുവരി 27 മുതല്‍ ഫെബ്രുവരി 12 വരെ കാലയളവില്‍ 13 പേര്‍ക്ക് കൂടി മെര്‍സ് രോഗബാധയുണ്ടായി. ഇതില്‍ എട്ടുപേര്‍ വടക്കന്‍ ബാത്തിനയില്‍ നിന്നുള്ളവരും നാലുപേര്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരുമായിരുന്നു. രണ്ട് ഗവര്‍ണറേറ്റുകളിലെയും രോഗബാധിതര്‍ക്കും ഒട്ടകങ്ങളുമായി സമ്പർമുണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *