Sun. Jan 5th, 2025

ബ്ര​സീ​ലി​യ:

കോ​പ്പ അ​മേ​രി​ക്ക​ ഫുട്‍ബോളിൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി​യോ​ടെ തു​ട​ക്കം. കൊ​ളം​ബി​യ​യാ​ണ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് കൊ​ളം​ബി​യ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്. 71-ാം മി​നി​റ്റി​ല്‍ റോ​ജ​ര്‍ മാ​ര്‍​ട്ടി​ന​സും 86-ാം മി​നി​റ്റി​ല്‍ ഡു​വാ​ന്‍ സ​പാ​റ്റ​യു​മാ​ണ് കൊ​ളം​ബി​യ​ക്ക് വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്.

മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയാണ് പരീക്ഷിച്ചത്.രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. ജെയിംസ് റോഡ്രിഗസ് ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജര്‍ മാര്‍ട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്. 86-ാം മിനിറ്റിൽ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു.

62-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ലയണല്‍ മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.

ഗ്രൂപ്പ് എ യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യില്‍ മുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *