Wed. Jan 22nd, 2025
ലഖ്‌നൗ:

 

ഹൈക്കോടതിയുടെയും ജില്ലാകോടതികളുടെയും സമീപത്ത് അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്.

ബുധനാഴ്ച രാത്രി വൈകി ലഖ്‌നൗവില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
ബാര്‍ കൗണ്‍സില്‍, ബാര്‍ അസോസിയേഷന്‍, ജുഡീഷ്യറി എന്നിവയ്‌ക്കൊപ്പം ഹൈക്കോടതിയുടെയും ജില്ലാകോടതികളുടെയും പരിസരത്തും മതിയായ സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുഖ്യമന്തിയുടെ പ്രസ്താവന.

സുരക്ഷാ നടപടികളുടെ എല്ലാ കാര്യങ്ങളും മനസ്സില്‍ വച്ചാണ് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും ആദിത്യനാഥ് വ്യക്തമാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അദ്ദേഹം ദു:ഖം രേഖപ്പെടുത്തി. ദു:ഖിതരായ കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിയമപരമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *