ആഗ്ര:
താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായി പുതിയതായി ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്‌മഹലിലേക്കു കടക്കാന്‍. ഇത്തരത്തില്‍ ഏഴു ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകള്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക ഗേറ്റുകളുണ്ട്.
മുന്നുമണിക്കൂര്‍ മാത്രം തങ്ങാന്‍ അനുവദിക്കുന്ന ടോക്കണുകളാണ് നല്‍കുക. അതില്‍കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാര്‍ജ് ചെയ്യണം. നേരത്തെ രാവിലെയെത്തുന്ന സന്ദര്‍ശകരെ വൈകുന്നേരംവരെ താജ്‌മഹല്‍ പരിസരത്ത് തങ്ങാന്‍ അനുവദിച്ചിരുന്നു. അതേസമയം പ്രവേശന സമയം വെട്ടിക്കുറച്ച നടപടിക്കെതിരെ വിനോദ സഞ്ചാരികള്‍ രംഗത്തെത്തി.