വായന സമയം: 1 minute
വടകര:

 

വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ സമീപിക്കും. മേയ് മാസം പതിനെട്ടാം തീയതിയാണ് നസീറിനു നേരെ തലശ്ശേരിയില്‍വെച്ച് ആക്രമണമുണ്ടായത്. കേസില്‍ മൂന്നുവട്ടമാണ് പോലീസ് മൊഴിയെടുത്തത്. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും മൊഴിപ്പകര്‍പ്പ് പോലീസ് നല്‍കിയിട്ടില്ലെന്നാണ് നസീര്‍ പറയുന്നത്.

തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിന് പങ്കുണ്ടെന്ന് രണ്ടാമത്തെയും മൂന്നാമത്തെയും തവണ മൊഴിയെടുത്തപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഇവയുടെ പകര്‍പ്പാണ് തനിക്ക് പോലീസ് തരാത്തതെന്ന് നസീര്‍ ആരോപിക്കുന്നു. നസീറിന്റെ മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നോ നാളെയോ അന്വേഷണസംഘം കോടതിയെ സമീപിക്കും.

Leave a Reply

avatar
  Subscribe  
Notify of