ഇസ്ലാമാബാദ്:
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാന്‍ പുതിയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതിന്റെ ഭാഗമായി പൗരന്‍മാര്‍ ആസ്തി അനുസരിച്ച് നികുതിയടയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ബജറ്റിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ 6000 കോടിയില്‍ നിന്ന് 30,000 കോടിയായി ഉയര്‍ന്നു. അതിനാല്‍ അടിയന്തര നടപടിയെന്നോണം പൗരന്‍മാര്‍ ആസ്തി വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നികുതി ഒറ്റത്തവണയായി അടക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. പാക്കിസ്ഥാനില്‍ 200 ദശലക്ഷം പേരില്‍ 1.4 ദശലക്ഷം പൗരന്‍മാര്‍ മാത്രമാണ് നികുതി അടയ്ക്കുന്നത്.