Fri. Apr 26th, 2024
തിരുവനന്തപുരം:

 

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയിൽ പറഞ്ഞു. പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസം പദ്ധതിയുടെ ആദ്യഘട്ടത്തെ ബാധിക്കുമെന്നാണ് സ്വതന്ത്ര എഞ്ചിനീയറുടെ വിലയിരുത്തലെന്ന് മന്ത്രി വ്യക്തമാക്കി.

2019 ഡിസംബര്‍ മൂന്നിന് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പുലിമുട്ട് നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുകയായിരുന്നു. നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ലഭിക്കാത്തതാണ് പ്രശ്‌നത്തിനുള്ള പ്രധാന കാരണം. ഇക്കാര്യം തുറമുഖ നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, സര്‍ക്കാരിനെ അറിയിക്കുകയും തുറമുഖ നിര്‍മ്മാണത്തിന് സമയം നീട്ടിനല്‍കണമെന്ന് നാലുതവണ കമ്പനി, സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *