Wed. Jan 22nd, 2025

കെന്നിങ്ടൻ ഓവൽ :

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ 36 റൺസിന് തകർത്ത് ലോകകപ്പിൽ ഇന്ത്യക്കു മിന്നും വിജയം. വിജയ ലക്ഷ്യമായ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 352 റണ്‍സ് എടുത്തിരുന്നു. ശി​ഖ​ർ ധ​വാ​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും, വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും, രോ​ഹി​ത് ശ​ർ​മ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളുടെയും കരുത്തിലാണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തിയത്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോഹ്‌ലി (82), രോഹിത്(57) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

നാലാമനായി ഇറങ്ങി 27 പന്തില്‍ 48 റണ്‍സെടുത്ത ഹാര്‍ദിക് പാന്ധ്യയുടെ വെടിക്കെട്ടു ബാറ്റിംഗാണ് ഇന്ത്യൻ സ്കോർ കുതിച്ചതിനു പ്രധാന കാരണം. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. ഡേ​വി​ഡ് വാ​ർ​ണ​റും ആ​രോ​ൺ ഫി​ഞ്ചും ചേ​ർ​ന്ന് 61 റ​ണ്‍​സാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​ക്കെ​ട്ടി​ൽ നേ​ടി​യ​ത്. ഫി​ഞ്ച് (36) റ​ണ്‍ ഔട്ട് ആ​യ​തോ​ടെ ഇ​ന്ത്യ പ​തു​ക്കെ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഫി​ഞ്ചി​നു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സ്മീ​ത്തി​നൊ​പ്പം ചേ​ർ​ന്ന് വാ​ർ​ണ​ർ ഓ​സീ​സ് സ്കോ​ർ ഉ​യ​ർ​ത്തി. വാ​ർ​ണ​റും (56) സ്മി​ത്തും(69) അ​ർ​ധ സെ​ഞ്ചു​റി​ക​ൾ നേ​ടി ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തിയെങ്കിലും വാർണർ പതിവിനു വിപരീതമായി സാവധാനം കളിച്ചതു ഇന്ത്യക്കു അനുഗ്രഹമായി. ഇ​തോ​ടെ കോ​ഹ്ലി പ​ന്ത് ചാ​ഹ​ലി​നെ ഏ​ൽ​പ്പി​ച്ചു. കോ​ഹ്‌​ലി​യു​ടെ പ്ര​തീ​ഷ​ക​ൾ നി​ല​നി​ർ​ത്തി ചാ​ഹ​ൽ വാ​ർ​ണ​റെ വീ​ഴ്ത്തി.

സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി. 40-ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വർ കുമാർ ആയിരുന്നു ഓസീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ആ ഓവറിൽ സ്‌മിത്ത്(69) എല്‍.ബിയിലും സ്റ്റോയിനിസ്(0) ബൗള്‍ഡുമായി പുറത്തായപ്പോൾ ഇന്ത്യ വിജയം മണത്തു തുടങ്ങി. ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചില്‍ വീണു.

അ​ഞ്ച് ഓ​സീ​സ് താ​ര​ങ്ങ​ൾ​ക്ക് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.ഇ​ന്ത്യ​യ്ക്കാ​യി ഭൂ​വ​നേ​ശ്വ​ർ കു​മാ​റും ജസ്പ്രീത് ബും​മ്ര​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ചാ​ഹ​ൽ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

109 പ​ന്തു​ക​ൾ നേ​രി​ട്ട ധ​വാ​ൻ 16 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് 117 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ടി​യ​ത്. ലോ​ക​ക​പ്പി​ൽ ധ​വാ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ധ​വാ​ൻ നേ​ടു​ന്ന നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യും.

ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും, ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ്– ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.

1999ലെ ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ഇതാദ്യമായാണ് റണ്‍സ് പിന്തുടരുമ്പോള്‍ ഓസ്ട്രേലിയ തോല്‍ക്കുന്നത്. 20 വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.

ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് പിറന്ന അഞ്ചാമത്തെ മത്സരമെന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 352 റണ്‍സടിച്ചപ്പോള്‍ ഓസീസ് 316 റണ്‍സടിച്ചു. ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ നാലാം ജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *