Wed. Jan 22nd, 2025
ലക്നൌ:

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം നാലായി. ആദിത്യനാഥിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഗോരഖ്‌പൂരിലാണ് ഒടുവിലത്തെ അറസ്റ്റ് നടന്നിരിക്കുന്നത്.

ട്വിറ്ററിലൂടെ ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് യു.പി പോലീസിന്റെ ഭാഷ്യം. യോഗിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ച പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ ഡല്‍ഹിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു ടി.വി ചാനല്‍ എഡിറ്ററെയും ഉടമയെയും സമാന ദിവസം തന്നെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *