ഇസ്ലാമാബാദ്:
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, തിങ്കളാഴ്ച അറസ്റ്റിലായി. മുൻകൂർ ജാമ്യം നീട്ടാനുള്ള അപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്.
പാക്കിസ്ഥാനിലെ നാഷനൽ അക്കൌണ്ടബിലിറ്റി ബ്യൂറോയിലെ 15 ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരുമാണ് അദ്ദേഹത്തിനെ സ്വവസതിയിൽ വെച്ച് അറസ്റ്റു ചെയ്തത്.
2008 മുതൽ 2013 വരെ പാക്കിസ്ഥാന്റെ പ്രസിഡന്റ് ആയിരുന്ന സർദാരിയും, അദ്ദേഹത്തിന്റെ സഹോദരിയും, വ്യാജ അക്കൌണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.