വായന സമയം: 1 minute
ചെന്നൈ:

 

തിരക്കഥാകൃത്തും ഹാസ്യനടനുമായ പ്രശസ്ത താരം മോഹന്‍ രംഗചാരി (ക്രേസി മോഹന്‍-67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ മോഹന്‍ കോളേജ് പഠനകാലത്തു തന്നെ കലാരംഗത്ത് സജീവമായിരുന്നു. കോളേജ്‌തല മത്സരങ്ങളില്‍ മികച്ച നടനും കഥാകൃത്തിനുമുള്ള പുരസ്‌കാരം നേടിയ മോഹന്‍, ക്രേസി തീവ്‌സ് എന്ന നാടകം എഴുതിയതോടെയാണ് അദ്ദഹം ക്രേസി മോഹന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കെ ബാലചന്ദറിന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.

Leave a Reply

avatar
  Subscribe  
Notify of