Wed. Jan 22nd, 2025
അഗർത്തല:

 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് ബി.ജെ.പി. തകര്‍ക്കുമെന്ന പ്രതികരണവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകര്‍ക്കാന്‍ പോകുകയാണ്. 2047 വരെ അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറു വര്‍ഷം തികയ്ക്കുന്നതു വരെ ബി.ജെ.പി. അധികാരത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പിയുടെ വിജയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *