വായന സമയം: < 1 minute
വയനാട്:

 

രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് രാഹുൽ എത്തുന്നത്. മൂന്നു ദിവസത്തെ മണ്ഡലപര്യടനവും രാഹുല്‍ നടത്തുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തും. അതിനുശേഷം കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും.

ഞായറാഴ്ച, കളക്ട്രേറ്റിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലും റോഡ് ഷോയില്‍ പങ്കെടുക്കും. ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പമുണ്ടാവും.

Leave a Reply

avatar
  Subscribe  
Notify of