വായന സമയം: < 1 minute

ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം. 228 റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ആദ്യവിജയം സ്വന്തമാക്കി. രോഹിത് ശര്‍മ്മ 144 ബോളില്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിതും ധോണിയുമായി ചേര്‍ന്നുള്ള നാലാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. ധോണി 44 ബോളില്‍ 34 റണ്‍സ് നേടി. ഹാര്‍ദ്ദിക് പാണ്ഡ്യ 15 റണ്‍സുമായി പുറത്താകെ നിന്നു. 26 റണ്‍സ് നേടിയ കെ.എല്‍ രാഹുല്‍, എട്ട് റണ്‍സ് നേടിയ ശിഖര്‍ ധവാന്‍, 18 റണ്‍സ് നേടിയ ക്യാപ്ടന്‍ കോഹ്ലി എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

Leave a Reply

avatar
  Subscribe  
Notify of