എറണാകുളം:
അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ലാഭം ഉണ്ടാക്കുന്നതിനായി പാലം നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തി. കരാറുകാരും, കണ്‍സള്‍ട്ടന്‍സിയും, മേല്‍നോട്ടം വഹിച്ച സ്ഥാപനവും അടക്കമുള്ളവയെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. അഴിമതി നടത്താന്‍ കേസിലെ ആദ്യ അഞ്ച് പ്രതികള്‍ വന്‍ ഗൂഢാലോചനയാണ് നടത്തിയിട്ടുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.