ന്യൂഡൽഹി:
കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്. വിവരാവകാശ നിയമ പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. കൂടാതെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കി സര്‍ക്കാര്‍ ധവള പത്രമിറക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.
വിവരാകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 6800 കേസുകളിലായി 71500 കോടി രൂപയുടെ തട്ടിപ്പ് നടന്നു.