Sat. Jan 18th, 2025
ന്യൂഡൽഹി:

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു രാവിലെ പത്തുമണിക്ക് പാർലമെന്റിൽ നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെന്നാണ് വാർത്തകൾ. കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷപദത്തിൽ നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെയാണ് യോഗം ചേരുന്നത്.

രാഹുല്‍ ഗാന്ധി, തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും ലോക്സഭാകക്ഷി നേതൃത്വം ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടാനിരിക്കെയാണ് യോഗത്തില്‍ രാഹുല്‍ പങ്കെടുത്തേക്കില്ലെന്ന് സൂചനകള്‍ പുറത്തുവരുന്നത്. അതേസമയം സോണിയ ഗാന്ധിയെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേ‍ഴ്സണായി തിരഞ്ഞെടുക്കും.

ലോക്സഭാ കക്ഷി നേതാവ് ആരാകണമെന്ന് പിന്നീട് സോണിയാ ഗാന്ധി തീരുമാനിക്കും. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് നിര്‍ണ്ണായക യോഗം ചേരുന്നത്. അതേസമയം രാഹുല്‍ ലോക്സഭാ കക്ഷി നേതാവാകണമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഇന്നു നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെടാനിരിക്കെയാണ് കെ. മുരളീധരന്റെ പ്രസ്താവന വന്നത്.

Leave a Reply

Your email address will not be published. Required fields are marked *