വായന സമയം: < 1 minute
കാലിഫോർണിയ:

ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നിർത്തിയേക്കുമെന്നു സൂചന. ഇൻസ്റ്റാഗ്രാമിനെ ഒരു മത്സരം പോലെ എടുക്കാതിരിക്കാനാണ് ഈ നടപടി. തനിക്കു കിട്ടുന്ന ലൈക്കുകളുടെ എണ്ണം ഉപയോക്താവിനു മാത്രം വേണമെങ്കിൽ കാണാൻ സാധിക്കും. ലൈക്ക് കാണാതിരിക്കാനുള്ളതിന്റെ ഒരു പരീക്ഷണമാണ് ഇൻസ്റ്റാഗ്രാം ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്. പരീക്ഷണത്തിനിടയ്ക്ക്, പോസ്റ്റ് ലൈക്കു ചെയ്ത ആൾക്കാരുടെ എണ്ണം കാണാൻ സാധിക്കില്ല. തന്റെ പോസ്റ്റ് ആരൊക്കെ ലൈക്കു ചെയ്തു എന്ന് ഉപയോക്താവിനു കാണാൻ സാധിക്കും. മറ്റുള്ളവരുടെ പോസ്റ്റിലുള്ള ലൈക്ക് എത്രയുണ്ടെന്ന് അറിയണമെങ്കിൽ, സ്വയം എണ്ണി നോക്കേണ്ടി വരും.

Advertisement

Leave a Reply

avatar
  Subscribe  
Notify of