വായന സമയം: 1 minute
ഒമാൻ:

റമസാന്‍ മാസത്തില്‍ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഒമാന്‍ എയറിന്റെ സര്‍വീസ് സമയങ്ങളില്‍ മാറ്റം. മസ്‌ക്കറ്റ് ജിദ്ദ റൂട്ടില്‍ രണ്ടു സര്‍വീസുകളിലാണ് നിലവില്‍ സമയമാറ്റം വന്നിരിക്കുന്നത്. ഒമാന്‍ എയര്‍ ഡബ്ല്യുവൈ675 വിമാനം ഉച്ചക്ക് 2.35 ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.50 ന് ജിദ്ദയിലെത്തും. ഡബ്ല്യുവൈ676 വിമാനം വൈകിട്ട് 6.50 ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.25 ന് മസ്‌കറ്റിലെത്തും. അടുത്ത മാസം നാലു വരെയാണ് ഈ സമയക്രമം ബാധകം.

Leave a Reply

avatar
  Subscribe  
Notify of