Sat. Nov 16th, 2024
കൊല്‍ക്കത്ത:

കോൺഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ “കുട്ടി” എന്ന് പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുലിന്റെ വിമർശനങ്ങൾക്ക് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ ആണ് “രാഹുല്‍ ഗാന്ധി വെറുമൊരു കുട്ടിയാണെന്നും, അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയട്ടെയെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും,” മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്.

ബം​ഗാ​ളി​ൽ മ​മ​ത​യു​ടെ ഏകാധിപത്യ ഭരണമാണ് ന​ട​ക്കു​ന്ന​തെ​ന്നും, മ​റ്റാ​ർ​ക്കും അവിടെ ശബ്‌ദിക്കാൻ അവകാശമില്ലെന്നുമാണ് രാഹുൽ ബം​ഗാ​ളി​ലെ മാ​ൽ​ഡ​യി​ൽ വെച്ച് പറഞ്ഞത്. മമതാസര്‍ക്കാരിനു കീഴില്‍ ബംഗാളില്‍ ഒരു മാറ്റവും സംഭവച്ചിട്ടില്ലെന്നും വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സി.പി.എമ്മുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സംഭവിച്ചതുപോലുള്ള അതിക്രമങ്ങള്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന്‍കീഴിലും നടക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു. ബംഗാളിൽ കോൺഗ്രസിന്റെ ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ. ബി.ജെ.പിയെക്കുറിച്ചും രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *