Sat. Jan 18th, 2025
ന്യൂഡൽഹി:

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് രാജ്യം വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ ഗവേഷണ സംഘത്തെ അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്, അദ്ദേഹത്തിന് ലോക നാടക ദിനാശംസകൾ നേരുകയും ചെയ്തു.

ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസേർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ)ന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായും, ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിനാശംസകൾ നേരാൻ ആഗ്രഹിക്കുന്നതായുമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടുക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ നടക്കുന്നതിനിടെ, മോദിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *