Sun. Sep 22nd, 2024
വാഷിംഗ്ടൺ ഡി.സി:

അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിനു ജയിലായവരുടെ കുഞ്ഞുങ്ങൾക്കെതിരെ കഴിഞ്ഞ നാലു വർഷം നടന്ന ലൈംഗിക പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നു.

അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചു പിടിക്കപ്പെടുന്നവരുടെ മക്കളെ സർക്കാർ വക ഷെൽറ്ററുകളിലാണ് താമസിപ്പിക്കുന്നതാണ്. മിക്കവാറും കുട്ടികൾക്ക് ഇവിടെയുള്ള ജോലിക്കാരുടെ ഭാഗത്തു നിന്നാണ് ഈ പീഡനം സഹിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് ഡിപ്പാർട്മെന്റിന്റെ ഫെഡറൽ ഡാറ്റ പുറത്തു വന്നത്.

2014 ഒക്ടോബർ മുതലുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. ഈ കാലയളവിൽ അമേരിക്കൻ അഭയാർത്ഥി പുനരധിവാസ വകുപ്പിന് ലഭിച്ചിരിക്കുന്നത് കുഞ്ഞുങ്ങൾക്കെതിരെ നടന്ന 4556 ലൈംഗിക അതിക്രമ പരാതികളാണ്. അതിൽ തന്നെ 1303 എണ്ണം ഗൗരവകരമായ ലൈംഗിക പീഡനങ്ങളാണ്.

പ്രതിസ്ഥാനത്തുള്ളവരിൽ കൂടുതലും ഇത്തരം ഷെൽറ്ററുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരാണ്. പതിനായിരക്കണക്കിന് കുട്ടികളാണ് അമേരിക്കൻ അഭയാർത്ഥി പുനരധിവാസ വകുപ്പിന് കീഴിലുള്ള നിരവധി ഷെൽറ്ററുകളിൽ ഉള്ളത്. ഓരോ വർഷവും ശരാശരി 2700 കുഞ്ഞുങ്ങളെയാണ് അവരുടെ അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്നും അടർത്തിമാറ്റപ്പെടുന്നത്. മാതാപിതാക്കളുടെ ശിക്ഷ കഴിയുന്നതുവരെയോ, അല്ലെങ്കിൽ ഏതെങ്കിലും മുതിർന്ന രക്ഷിതാവ് ഏറ്റെടുക്കാൻ തയ്യാറാകുന്നത് വരെയോ ഈ കുഞ്ഞുങ്ങൾ ഷെൽട്ടർ ഹോമുകളിലും നരകിക്കേണ്ടി വരുന്നു.

കുഞ്ഞുങ്ങൾക്കെതിരെയുള്ള ഈ ക്രൂരതയുടെ കണക്കുകൾ പുറത്തു വന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി നടപടികൾ എടുക്കുമെന്ന് അമേരിക്കൻ ആരോഗ്യ വകുപ്പ് പറയുന്നുണ്ട്. ജീവനക്കാർക്ക് ആവശ്യമായ ട്രെയിനിങ്ങുകൾ നൽകാനും, അവർക്ക് പൂർവകാല ക്രിമിനൽ പശ്ചാത്തലങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കാനും, ഷെൽറ്ററുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കഴിഞ്ഞ വര്ഷം അരിസോണയിൽ ഒരു സംഘടനയുടെ ഷെൽട്ടർ ഹോമിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കിയിരുന്നു. സൗത്ത് വെസ്റ്റ് കീയുടെ ഷെൽട്ടർ ഹോമുകളിലും ജീവനക്കാരുടെ ഫിംഗർ പ്രിന്റ് എടുക്കുന്നില്ലെന്നു കണ്ടെത്തിയിരുന്നു. അമേരിക്കയിൽ മൊത്തത്തിൽ 135 ഷെൽറ്ററുകളിൽ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *