Sat. Apr 20th, 2024
തിരുവനന്തപുരം:

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഷെരീഫ് സി. നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘കാന്തൻ ദി ലവർ ഓഫ് കളർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജയസൂര്യയും, സൗബിൻ ഷാഹിറും മികച്ച നടൻമാർക്കുള്ള പുരസ്കാരം പങ്കിട്ടു.

ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിനും. നിമിഷ സജയനാണ് മികച്ച നടി. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്കാരം.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയാണ് മികച്ച രണ്ടാമത്തെ ചിത്രം. ഇതേ ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമ മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *