Mon. Dec 23rd, 2024
കൊച്ചി:

ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർ.എസ്. എസ് നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി.

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ പി ശശികല, ശബരിമല കർമ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, വെെസ് പ്രസിഡൻറുമാരായ കെ എസ് രാധാകൃഷ്ണൻ, ‍ഡോ.
ടി പി സെൻകുമാർ, പ്രസിഡൻറ് ഗോവിന്ദ് ഭരതൻ, ബിജെപി സംസ്ഥാന പ്രസി‍ഡൻറ് പി എസ് ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ എംഎൽഎ, വി മുരളീധരൻ എംപി, ആർ.എസ്.എസ് പ്രാന്ത് സംഘ് ചാലക് പി ഇ ബി മേനോൻ എന്നിവരെ പ്രതിചേർക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നേരത്തെ ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ നേതാക്കളില്‍ നിന്ന് ഈടാക്കാണമെന്നും കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍ നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *