കൊച്ചി:
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത്, നിരവധി ഏജന്‍സികളും, വ്യക്തികളും, ഉദ്യോഗാർത്ഥികളില്‍ നിന്നും പണം തട്ടിപ്പു നടത്തുന്നുണ്ട് എന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണം എന്നും സിയാലിന്റെ മുന്നറിയിപ്പ്. സിയാലിലും, അനുബന്ധ സ്ഥാപനങ്ങളിലും, നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും, അതിനായി തങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജന്‍സികളും തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്.
ഇന്റര്‍വ്യൂവിൽ പങ്കെടുക്കാന്‍ നിശ്ചിത തുക ഈ ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സിയാലിലെ ഒഴിവുകള്‍ പത്രത്തിലോ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cial.aero പരസ്യപ്പെടുത്തുന്നതായിരിക്കുമെന്നും, എല്ലാ തസ്തികകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും, തൊഴില്‍ തട്ടിപ്പു നടത്തുന്ന ഏജന്‍സികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും, ഇത്തരം വാഗ്ദാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, pro@cial.aero എന്ന ഇമെയിലില്‍ അറിയിക്കണമെന്നും സിയാല്‍ അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിയാൽ ഇക്കാര്യം അറിയിച്ചത്.