Fri. Mar 29th, 2024
കോഴിക്കോട് :

വാണിമേല്‍, ചിറ്റാരിക്കു സമീപം മണിയാല മലയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപ്പിടിത്തത്തില്‍ കത്തി നശിച്ചത് 15 ഏക്കറോളം സ്ഥലത്തെ കൃഷി. അശ്രദ്ധമായി തീ കൂട്ടിയതാണ് തീപ്പിടിത്തത്തിനു കാരണമെന്നാണു കര്‍ഷകരുടെ പരാതി. ഇക്കാര്യം പൊലീസിനെ അറിയിച്ചതായും കര്‍ഷകര്‍ പറഞ്ഞു.

കെ.പി.കണ്ണന്‍, ശ്രീജിത്ത് വട്ടോളി, കല്ലുമ്പുറത്ത് രാഗേഷ്, പുളിക്കല്‍ അപ്പച്ചന്‍, കക്കുഴിപ്പീടികയില്‍ പവിത്രന്‍, വാഴയില്‍ മജീദ്, കുഞ്ഞിരാമന്‍ നമ്പ്യാര്‍, നരിപ്പറ്റ ശ്രീധരന്‍, കുഴിച്ചാലുപറമ്പത്ത് അമ്മദ്, ബാലന്‍നായര്‍, കുളംമാടിയില്‍ കണാരന്‍, ഓയിലോട്ട് കേളപ്പന്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങളില്‍ ആണ് നഷ്ടം ഉണ്ടായത്.

തെങ്ങുകളും, തെങ്ങിന്‍ തൈകള്‍, കശുമാവ്, റബ്ബർ, കമുക്, കാപ്പി തുടങ്ങിയവയും കത്തിനശിച്ചവയില്‍പ്പെടും. പറമ്പില്‍ കൂട്ടിയിട്ട നാളികേരവും കത്തിനശിച്ചു. ചേലക്കാട്ടു നിന്ന്, പോലീസും, ഫയര്‍ഫോഴ്സും എത്തിയതിനു ശേഷമാണു തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *