യു. എസ്:
അമേരിക്കയില്‍ അതിശൈത്യം കാരണം വിദ്യാർത്ഥിയുൾപ്പെടെ 23 പേർ മരിച്ചു.
ലോവ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ബെല്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെഡാര്‍ റാപിഡ്സിലെ വീട്ടിലേക്ക് പോകുന്നവഴി ബെല്‍സ് കുഴഞ്ഞു വീഴുകയായിരുന്നു.
69 കാരനായ ഫെഡ് എക്സ് തൊഴിലാളിയാണ് മരിച്ചവരിൽ മറ്റൊരാൾ. ഇല്ലിനോയിലാണ് രണ്ട് ട്രാക്റ്ററുകൾക്കു നടുവിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരോഷ്മാവ് കുറയുന്ന അവസ്ഥയായ ഹൈപോതെര്‍മിയ ബാധിച്ച് നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്. കൊടും ശൈത്യത്തെത്തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഷിക്കാഗോയിൽ -29 സെൻ്റീഗ്രേഡ് രേഖപ്പെടുത്തി. 1985 ലെ ഏറ്റവും തണുപ്പെന്ന റിക്കോർഡിനെ ഭേദിച്ചുകൊണ്ടാണ് ഇത്തവണത്തേത്.