Mon. Dec 23rd, 2024

 

കൊച്ചിയിൽ നടക്കുന്ന പ്രോ വോളിബോൾ ലീഗിന്റെ രണ്ടാം ദിനത്തിലെ മത്സരത്തിലും കേരള ടീമിന് വിജയം. ആവേശം മുറ്റി നിന്ന പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ഒന്നിനെതിരെ നാല് സെറ്റുകൾക്ക് ചെന്നൈ സ്പാർട്ടൻസിനെ തോൽപ്പിച്ചു.

കാലിക്കറ്റിനു വേണ്ടി തകർപ്പൻ സ്മാഷുകളുമായി നായകൻ ജെറോം വിനീതും, കാർത്തിക്കും, അജിത് ലാലും, കോംഗോ താരമായ ഇലോനി എന്‍ഗാംപൊറോയും മികച്ച പ്രകടനം പുറത്തെടുത്തു. ഹീറോസിന്റെ സ്മാഷുകള്‍ക്കു മുന്നില്‍ പലപ്പോഴും സ്പാര്‍ട്ടന്‍സിന് മറുപടിയുണ്ടായില്ല. അമേരിക്കന്‍ താരം പോള്‍ ലോട്ട്മാന്‍ തന്റെ അനുഭവ സമ്പത്ത് വെളിവാക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അജിത് ലാലാണ് കളിയിലെ താരം.

തിങ്കളാഴ്ച വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദ്രാബാദ് ബ്ലാക്ക്ഹോക്‌സിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *