Wed. Jan 22nd, 2025

 

ചേലക്കര:

നാടകകൃത്തും നാടകസംവിധായകനുമായ തുപ്പേട്ടൻ (90 വയസ്സ്) എന്നപേരിലറിയപ്പെടുന്ന എം. സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ ലഭിച്ചിട്ടുണ്ട്. തനതുലാവണം, വന്നന്ത്യേ കാണാം, ചക്ക, മോഹനസുന്ദരപാലം എന്നിവയാണ് മറ്റു നാടകകൃതികള്‍.

1929 മാര്‍ച്ച് 1ന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാളിലെ മാമണ്ണ് ഇട്ടിരവി നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പാഞ്ഞാള്‍ വിദ്യാലയം, സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒരു കൊല്ലം കൊച്ചിയില്‍ മുണ്ടംവേലി ഹൈസ്‌കൂളിലും പിന്നീട് 27 കൊല്ലം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാദ്ധ്യാപകനായിരുന്നു. ഉമാദേവി ഭാര്യയും സുമ, സാവിത്രി, അജിത, രവി, രാമന്‍ എന്നിവര്‍ മക്കളുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *