Sun. Dec 22nd, 2024
തെരുവ് നായ്ക്കളെ കൊന്നൊടുക്കി തൃക്കാക്കര മുനിസിപ്പാലിറ്റി
തൃക്കാക്കര:

തൃക്കാക്കര മുൻസിപ്പാലിറ്റി ക്രൂരമായി നായ്ക്കളെ കൊന്നൊടുക്കുന്നു. ജൂലൈ 22നാണ് തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ തെരുവ്നായകളെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയത് കൃത്യം ചെ യ്തവരുടെ വെളിപ്പെടുത്തലിൽ നഗരസഭയുടെ നിർദേശപ്രകാരം  കൃത്യം ചെയ്തവർ ആരാണെന്നു തെളിഞ്ഞു.

തെരുവിൽ ജീവിക്കുന്ന മൃഗങ്ങളുടെ സംരക്ഷണം അതാത് സ്ഥലത്തെ തദ്ദേശസ്ഥാദേപശനങ്ങളുടെ ചുമതല ആണെന്നും പ്രജനന നിയന്ത്രണ മാർഗങ്ങൾ സ്വീ കരിക്കണമെന്നുമുള്ള നിയമം നിലനിൽക്കെയാണ് ഈ നടപടി. ഇതിനെതിരെ അനേകം മൃഗസ്നേഹികളാണ് രംഗത്തു വന്നത്.
സ്ഥിരമായി ഭക്ഷണത്തിന് വീട്ടിൽ വന്നിരുന്ന നായയെ ആക്രമിക്കുന്നത് കണ്ട് കോളേജ് വിദ്യാർത്ഥിയായ പരിസരവാസിയുടെ വെളിപ്പെടുത്തലിലൂടെ യാ ണ് ഈ വിവരം പുറംലോകം അറിയുന്നത്.

മൃഗസ്നേഹികളുടെ പരാതിയിന്മേൽ നായകളുടെ ജഡങ്ങൾ പുറത്തെടുക്കാൻ എത്തിയ തിരച്ചിലിൽ മുനിസിപ്പാലിറ്റി മാലിന്യ പ്ലാന്റി ൽ നാല്പതിലധി കം മൃതദേഹങ്ങളാണ് കണ്ടെത്താനായത്.

തുടർന്ന് നടത്തിയ പോസ്റ്മോർട്ടത്തിൽ കൊല്ലപ്പെ ട്ട നായകൾ പത്ത് വയസി ൽ താഴെ ഉള്ളവർ മാത്രമാണെന്നും , സയനൈഡ് അടക്കമുള്ള വിഷം കുത്തിവെച്ചാണ് അവയെ കൊലപ്പെടുത്തിയതെന്നും തിരിച്ചറിഞ്ഞു.