കഴിഞ്ഞ വര്ഷം ജൂൺ 17ന് ശ്രീധരൻ എന്ന ഒരു വ്യകതി തന്റെ സുഹൃത്തുക്കൾക്കായി മാത്രം ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു;
‘എന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. അവരുടെ കബറിടം വിശാലമാക്കിക്കൊടുക്കാൻ പ്രാർഥിക്കണണേ…’ എന്നായിരുന്നു അത്.
“ശ്രീധരന്റെ ഉമ്മ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകുകയോ ?”
രണ്ട് പേരുടെയും പേരുകളിൽ ഒരു കൗതുകം ഉൾക്കൊണ്ട ചിലയാളുകൾ അത് ശ്രീധരന്റെ ‘അമ്മ തന്നെയാണോ എന്ന സംശയം ഉന്നയിച്ചു. മാത്രമല്ല തൊപ്പിയിട്ടു നിൽക്കുന്ന ശ്രീധരന്റെ ഫോട്ടോ കണ്ടപ്പോൾ, യഥാർഥപേര് ശ്രീധരൻ തന്നെയാണോ എന്ന് വേറെ ചിലർ.
ചോദ്യങ്ങൾ കൂടിക്കൂടി പരിഹാസവും ട്രോളലും തുടങ്ങിയപ്പോൾ ശ്രീധരൻ അടുത്ത പോസ്റ്റിഡാൻ നിർബന്ധിതനായി. അങ്ങനെ ആ പോസ്റ്റിലൂടെയാണ് ശ്രീധരന്റെ കഥ പുറം ലോകമറിയുന്നത്.
ശ്രീധരന്റെ കഥയെന്നു പറഞ്ഞാൽ- ശ്രീധരന്റെ അമ്മയായ മലപ്പുറം ജില്ലയിലെ അടക്കാകുണ്ട്എന്ന സ്ഥലത്തെ മൂർഖൻ വീട്ടിൽ ചക്കി, അവിടെത്തന്നെയുള്ള തെന്നാടൻ വീട്ടിലായിരുന്നു ജോലിചെയ്തിരുന്നത്. ശ്രീധരന് ഒന്നര വയസ്സുള്ളപ്പോൾ ചക്കി മരിച്ചുപോവുകയും . അന്നുമുതൽ ശ്രീധരനെയും സഹോദരിമാരായ പതിനൊന്നുകാരി രമണിയെയും ആറു വയസ്സുകാരി ലീലയെയും തെന്നാടൻ വീട്ടിലെ അംഗങ്ങളായി സുബൈദ വളർത്തുകയുമായിരുന്നു. സ്വന്തം മക്കളോടൊപ്പം അവരെയും പഠിപ്പിച്ച സുബൈദ ശ്രീധരനെ ഗൾഫിലേക്ക് അയച്ചു. മറ്റു മക്കളെ പഠനത്തിനുശേഷം അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
ശ്രീധരൻ ഒമാനിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഈ ജീവിത കഥ പങ്കുവെയ്ക്കുന്നത്. ഇപ്പോൾ ശ്രീധരൻ കോവിഡ് പ്രതിസന്ധിയിൽ ഗൾഫിലേക്ക് തിരിച്ച് പോകാൻ കഴിയാത്ത അവസ്‌ഥയിൽ നാട്ടിൽ തന്നെയുണ്ട്.
നാട്ടിൽ എത്തിയതിന് ശേഷം ഫെബ്രുവരി 11 മുതൽ അടയ്‌ക്കാക്കുണ്ട് പളളിയിൽ ജുമുഅഃ നമസ്‌കാരം നടക്കുമ്പോൾ പള്ളിത്തൊടിയിൽ ശ്രീധരനും പ്രാർഥന തുടങ്ങും. സുബൈദയുടെ കബറിന് സമീപമാണ് ശ്രീധരൻ പ്രാർഥന നടത്തുന്നത്. സുബൈദയുടെ മക്കളായ ഷാന വാസും ജാഫറും നമസ്‌കാരം കഴിഞ്ഞ് എത്തിയാൽ ശ്രീധരന്റെ പ്രാർഥന അവരോടൊപ്പമാകും.
വളർത്തുമകനായിരുന്നെങ്കിലും തന്നെയും സഹോദരങ്ങളെയും സ്വന്തം മക്കളെ പോലെ കണ്ട സുബൈദുമ്മ എന്നും ശ്രീധരന് പ്രീയപ്പെട്ടതാണ്