Fri. Apr 26th, 2024
തൃശൂർ:

തൃശൂരില്‍ കൊടകര ദേശീയപാതയിൽ രാഷ്ട്രീയപാര്‍ട്ടിയുടെ ഫണ്ട് തട്ടിയ കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍. കുഴല്‍പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുകയാണ് അക്രമി സംഘം തട്ടിയെടുത്തത്.

കൊടകര ദേശീയപാതയിൽ കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ നാലേമുക്കാലിനായിരുന്നു കവർച്ച. യഥാർത്ഥത്തിൽ മൂന്നരക്കോടി കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് അഭ്യൂഹം. പക്ഷേ, ഇരുപത്തിയഞ്ചു ലക്ഷം തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. പ്രതികളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും അനുഭാവികളുണ്ട്.

By Divya