Wed. Jan 22nd, 2025
uttarakhand imposes rules for travel

ഉത്തരാഖണ്ഡ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുന്ന ആളുകൾ സ്മാർട്ട് സിറ്റി പോർട്ടലിൽ (smartcitydehradun.uk.gov.in) രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ അവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു.

” വിനോദസഞ്ചാരികളും ഭക്തരും നിർബന്ധമായും സ്മാർട്ട് സിറ്റി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, രജിസ്ട്രേഷന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ;  72 മണിക്കൂറിന് മുൻപുള്ള ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് റിപ്പോർട്ട് സ്വീകരിക്കില്ല. സംസ്ഥാനത്തേക്ക് വരുന്നവരെല്ലാം 7 ദിവസത്തെ ക്വാറന്റീനിനു വിധേയരാകണം.” ഡെറാഡൂൺ ഡി.എം പറഞ്ഞു.

ബുധനാഴ്ച ഉത്തരാഖണ്ഡിൽ  കേസുകളിൽ ഏറ്റവുമധികം കുതിച്ചുചാട്ടം രേഖപ്പെടുത്തി. 4,807 പേരിലാണ് രോഗം കണ്ടെത്തിയത്. നിലവിൽ ഉത്തരാഖണ്ഡിലെ ആകെ കേസുകളുടെ എണ്ണം 1,34,012 ആയി ഉയർന്നു. സംസ്ഥാനത്ത് നിലവിൽ 24,893 സജീവ കേസുകളുണ്ട്.

ഏറ്റവും കൂടുതൽ 1,876 കേസുകൾ രേഖപ്പെടുത്തിയ  ഡെറാഡൂൺ ജില്ലയിലാണ് സംസ്ഥാനത്ത കേസുകളിൽ മുന്നിൽ, തൊട്ടുപിന്നിൽ നൈനിറ്റാൾ (818), ഹരിദ്വാർ (786), ഉദം സിംഗ് നഗർ (602), പൗരി (217), തെഹ്രി (185) എന്നിവയാണ് കേസുകൾ രേഖപ്പെടുത്തിയത്.