Mon. Dec 23rd, 2024
Why are patients not getting beds if there are enough available, asks Gujarat HC

ഗുജറാത്ത്: മതിയായ കിടക്കകൾ ഉണ്ടെങ്കിൽ നിരവധി കോവിഡ്-19 രോഗികൾക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു.

79,944 കിടക്കകളിൽ 55,783 എണ്ണം മാത്രമാണ് ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും ഉപയോഗത്തിലുള്ളതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് ഹൈക്കോടതി സ്വീകരിച്ച സുവോ മോട്ടു കേസിൽ ഗുജറാത്ത് സർക്കാരിനു വേണ്ടി ഹാജരായ  അഡ്വ. മനീഷാ ഷായാണ് ഈ വിവരം അറിയിച്ചത്.

കേസ് പരിഗണിക്കുമ്പോൾ കിടക്കകൾ ലഭ്യമല്ലെന്ന പരാതികൾ ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ഭാർഗവ് കരിയ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. “നിങ്ങൾ സമർപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നത് കോവിഡ് ആശുപത്രികളിൽ പോലും കിടക്കകൾ  ഒഴിഞ്ഞു കിടക്കുകയാണെന്നാണ്. അത് ശരിയാണെങ്കിൽപിന്നെ ആളുകൾ കിടക്കകളും ചികിത്സക്കുംവേണ്ടി അന്വേഷണവും ശുപാർശയും ചെയ്യുന്നതെന്തിന് ?”

അടിയന്തിര സേവനങ്ങളുടെ ഭാഗമായ 108 ആംബുലൻസുകൾ ഗുരുതരാവയിലുള്ള രോഗികളെ എടുക്കാൻ ഗണ്യമായ സമയമെടുക്കുന്നുണ്ടെന്ന് ജനങ്ങൾ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 108 ആംബുലൻസുകൾക്ക് പകരം സ്വകാര്യ വാഹനങ്ങളിൽ വന്നാൽ ഗുരുതരമായ രോഗികളെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.95 ലക്ഷം പുതിയ കേസുകളും 2,023 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. 2020 ജനുവരിയിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് മുമ്പുള്ള അഭൂതപൂർവമായ കണക്കാണിത്.