Mon. Dec 23rd, 2024

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പലാളെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. പ്രശസ്ത ഗാനരചയിതാവ് അൻവർ അലി എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ആലാപന ശൈലി കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ മധുവന്തി നാരായണനാണ് ഗാനം പാടിയിരിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ടാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചിത്രം ഏപ്രിൽ 8 ന് തിയറ്ററുകളിലെത്തും. ജോസഫ് സിനിമ എഴുതിയ ഷാഫി കബീറാണു തിരക്കഥാകൃത്ത്. ഷൈജു ഖാലിദാണ് ക്യാമറ. എഡിറ്റർ മഹേഷ് നാരായണൻ, സംഗീതം വിഷ്ണു വിജയ്, അയ്യപ്പനും കോശിയും നിർമ്മിച്ച ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയാണ് നിർമ്മാണം. സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരാണ് നായാട്ടിൻ്റെ നിർമ്മാതാക്കൾ.