Thu. May 2nd, 2024
ദു​ബൈ:

പേ​പ്പ​ർ​ര​ഹി​ത​മാ​കാ​നൊ​രു​ങ്ങു​ന്ന ദു​ബൈ​യു​ടെ ന​ട​പ​ടി​ക്ക്​ വേ​ഗം​ന​ൽ​കി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സ​മ്പൂ​ർ​ണ​മാ​യും പേ​പ്പ​റു​ക​ൾ ഒ​ഴി​വാ​ക്കി. ഇ​തോ​ടെ 100 ശ​ത​മാ​നം പേ​പ്പ​ർ​ര​ഹി​ത​മാ​കു​ന്ന ആ​ദ്യ കാ​യി​ക​സ്​​ഥാ​പ​ന​മെ​ന്ന​ പ​കി​ട്ട്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സ്വ​ന്ത​മാ​ക്കി. സ​മ്പൂ​ർ​ണ പേ​പ്പ​ർ​ര​ഹി​ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ്​​മാ​ർ​ട്ട്​ ദു​ബൈ ന​ൽ​കു​ന്ന ‘പേ​പ്പ​ർ​ല​സ്​ സ്​​റ്റാ​മ്പ്​’ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്​ കൈ​മാ​റി.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ്​ ‘പേ​പ്പ​ർ​ല​സ്​ സ്​​റ്റാ​മ്പ്​’ കൈ​മാ​റി​യ​ത്.സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളെ​ല്ലാം ഇ​നി​മു​ത​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​യി​രി​ക്കും. ‘പേ​പ്പ​ർ​ല​സ്​ സ്​​റ്റാ​മ്പ്​’ സ്​​മാ​ർ​ട്ട്​​ ദു​ബൈ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ യൂ​നു​സ്​ അ​ൽ നാ​സ​റി​ൽ​നി​ന്ന്​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ​സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ഈ​ദ്​ ഹ​രെ​ബ്, അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ർ അ​മാ​ൻ അ​ൽ റ​ഹ്​​മ തു​ട​ങ്ങി​യ​വ​ർ ഏ​റ്റു​വാ​ങ്ങി.

സാ​​ങ്കേ​തി​ക വ​ള​ർ​ച്ച​ക്കൊ​പ്പം അ​തി​വേ​ഗ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​ക​ണ​മെ​ന്നും ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെ നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്​ പി​ന്തു​ണ തു​ട​രു​മെ​ന്നും സ​ഈ​ദ്​ ഹ​രെ​ബ്​ പ​റ​ഞ്ഞു. 100 ശ​ത​മാ​തം പേ​പ്പ​ർ​ല​സ്​ ആ​യ നാ​ലാ​മ​ത്തെ സ്​​ഥാ​പ​ന​മാ​ണ്​​ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ.

By Divya