Fri. Apr 26th, 2024
ജി​ദ്ദ:

അ​ൽ​ഉ​ല​യി​ലെ അ​മീ​ർ അ​ബ്​​ദു​ൽ മ​ജീ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. വ​ർ​ഷ​ത്തി​ൽ ഒ​രു ല​ക്ഷം മു​ത​ൽ നാ​ല്​ ല​ക്ഷം യാ​ത്ര​ക്കാ​രെ വരെ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഉ​ൾ​ക്കൊ​ള്ളാ​നാ​കും.

ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​ങ്കേതി​ക വി​ദ്യ​ക​ളോ​ടെ​യാ​ണ്​ വി​മാ​ന​ത്താ​വ​ളം രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. എ​ക്​​സി​ക്യൂ​ട്ടി​വ്​ ലോ​ഞ്ച്​ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി പൈ​തൃ​കം, സം​സ്​​കാ​രം, ച​രി​ത്രം, പ്ര​കൃ​തി ടൂ​റി​സം എ​ന്നി​വ​യു​ടെ ആ​ഗോ​ള ല​ക്ഷ്യ​സ്​​ഥാ​ന​മെ​ന്ന നി​ല​യി​ൽ അ​ൽ​ഉ​ല​യു​ടെ സ്​​ഥാ​നം ഉ​യ​ർ​ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ധാ​ന ലോ​ജി​സ്​​റ്റി​ക്​ കേ​ന്ദ്ര​മാ​യി മാ​റാ​നും 2035ഒാ​ടെ രാ​ജ്യ​ത്തി​ൻറെ ജിഡിപി 120 ബി​ല്യ​ൺ സൗ​ദി റി​യാ​ലാ​യി ഉ​യ​ർ​ത്താ​നും വി​മാ​ന​ത്താ​വ​ള വി​ക​സ​നം സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്നത്.

By Divya