Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ തൊഴിലില്ലായ്മയ്ക്കെതിരെ ദിവസങ്ങളായി നടന്നുവരുന്ന ക്യാമ്പയിനില്‍ അണിചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്ക രംഗത്തെത്തിയത്.

ചെറുപ്പക്കാര്‍ ജോലിയെക്കുറിച്ച് സംസാരിച്ചാല്‍ സര്‍ക്കാര്‍ അവരെ ജയിലില്‍ അടക്കും. എന്തുതരം സര്‍ക്കാരാണിതെന്നാണ് പ്രിയങ്ക പരിഹസിച്ചുകൊണ്ട് ചോദിച്ചത്. യുവാക്കള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും. അവര്‍ പറയുന്നത് കേള്‍ക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

By Divya