ന്യൂഡൽഹി :
രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും. കുത്തിവയ്പ്പ് 60 വയസ്സ് പിന്നിട്ടവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവർക്കും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 250 രൂപയായി വാക്സിന്‍റെ വില നിശ്ചയിച്ചു.
വാക്സിനേഷന്‍റെ പുതിയ മാർഗ്ഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും.
അതേ സമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിൻ 250 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക.
ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.
നാളെ കുത്തിവെപ്പിന്‍റെ രണ്ടാംഘട്ടം തുടങ്ങാനിരിക്കെ രജിസ്ട്രേഷനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതരായവർക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എടുക്കാൻ അവസരം.
കുത്തിവെപ്പിനുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.