Mon. Dec 23rd, 2024
ഗുവാഹത്തി:

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്​ തൊട്ടുപിന്നാലെ അസമിൽ എൻഡിഎ സഖ്യത്തിൽ വിള്ളൽ. എൻഡിഎയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാൻഡ്​ പീപ്പപ്പിൾസ്​ ഫ്രണ്ട്​ (ബിപിഎഫ്​) കോൺഗ്രസിൽ ചേർന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും ബിപിഎഫ്​ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മഹാജത്ത്​ സഖ്യത്തിനൊപ്പം കൈകോർക്കും.

ഇനിമുതൽ ബിജെപിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ല,പിഎഫ്​ പ്രസിഡന്‍റ്​ ഹഗ്രാമ മൊഹിലാരി പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ12 സീറ്റുകൾ ബിപിഎഫ്​ നേടിയിരുന്നു. അസം സർക്കാറിൽ മൂന്ന്​ മന്ത്രിമാരാണ്​
ബിപിഎഫിനുണ്ടായിരുന്നത്​.

അതേസമയം ബിപിഎഫിന്‍റെ നീക്ക​ത്തെ സ്വാഗതം ചെയ്​ത്​ അസംകോൺഗ്രസ്​ രംഗത്തെത്തി.വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്​ നേതൃത്വത്തിലുള്ള സഖ്യവും ബിപിഎഫും ചേർന്ന്​ സംസ്​ഥാനത്ത്​ ബിജെപിയെ പരാജയപ്പെടുത്തുമെന്ന്​ അവർ കൂട്ടിച്ചേർത്തു.

By Divya