Mon. Dec 23rd, 2024
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. മന്ത്രി എകെബാലനാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തുന്നത്. രാവിലെ 11ന് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച.

സമരം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ആദ്യമായാണ് മന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്. നിയമനത്തിന് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നാണ് എല്‍ജിഎസുകാരുടെ തീരുമാനം. നേരത്തെ ഉദ്യോഗസ്ഥ സമിതിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

ലാസ്റ്റ് ഗ്രേഡുകാര്‍ക്ക് പരമാവധി നിയമനം നല്‍കുമെന്ന് പറയുന്ന ഉത്തരവില്‍ സിപിഒകാരുടെ ആവശ്യങ്ങളെല്ലാം തള്ളിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാവും മന്ത്രിയുമായുള്ള ചര്‍ച്ച. അതേസമയം റാങ്ക് പട്ടിക റദ്ദായതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ലെന്നാണ് സിവില്‍ പൊലീസ് ഉദ്യോഗാര്‍ഥികളുടെ നിലപാട് .

By Divya