Fri. Apr 26th, 2024
ആന്ധ്രാപ്രദേശ്:

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു  ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹമാണു വിക്ഷേപിക്കുന്നത്. പിഎസ്എല്‍വി–സി 51 ആണ് വിക്ഷേപണ വാഹനം.

ആമസോണിയയുടെ കൂടെ വിക്ഷേപിക്കുന്ന സതീഷ് സാറ്റലെന്ന ചെറു ഉപഗ്രഹം പ്രധാനമന്ത്രിയുടെ ചിത്രവും ഭ്രമണപഥത്തിലെത്തിക്കും ബഹിരാകാശ ഗവേഷണ രംഗത്ത്, രാജ്യം പുതു ചരിത്രത്തിലേക്കാണു കുതിയ്ക്കുന്നത് . പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇസ്റോ ഉയരുകയാണ്.

ബ്രസീല്‍ തദ്ദേശിയമായി നിര്‍മിച്ച ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ ആമസോണിയ – 1 ആണ് പ്രഥമ വാണിജ്യ ദൗത്യത്തില്‍ വിക്ഷേപിക്കുന്നത്. ആമസോണ്‍ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഈ ഉപഗ്രത്തിന്റെ പ്രധാന ജോലി.

ഒപ്പം 18 ചെറു ഉപഗ്രങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കും. വിക്ഷേപണത്തിനു മുന്നോടിയായിട്ടുള്ള   25 .5 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ അവാസന ഘട്ടത്തിലേക്കു കടന്നു. ഇസ്റോയുടെ ഏക്കാലത്തെയും വിശ്വസ്ത വിക്ഷേപണ വാഹനമായ  പിഎസ് എല്‍ വിയാണ് ആമസോണിയയെ വഹിക്കുന്നത്.

പിഎസ് എല്‍വി സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമാണെന്ന പ്രത്യേകതയുമുണ്ട്.ഇതുവരെ ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനൊപ്പമായിരുന്നു  പുറത്തു നിന്നുള്ള ചെറു ഉപഗ്രഹങ്ങള്‍  ഇസ്റോ പണം വാങ്ങി വിക്ഷേപിച്ചിരുന്നത്. വാണിജ്യ വിക്ഷേപണം വിജയകരമാകുന്നതോടെ ലക്ഷണകണക്കിനു ഡോളര്‍ വിദേശ നാണ്യം ഇതുവഴി നേടാന്‍ കഴിയുമെന്നതാണു പ്രത്യേകത.

By Divya