Thu. Jan 23rd, 2025
ജി​ദ്ദ:

കൊവി​ഡ്​ വാ​ക്‌​സി​നു​ക​ളെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ ചി​ല​യാ​ളു​ക​ളു​ടെ പ്ര​വ​ണ​ത ഖേ​ദ​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. വാ​ക്‌​സി​നെ​ക്കു​റി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഒ​രു വി​ഡി​യോ​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത അ​ഭി​പ്രാ​യ​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ത്ത​രമോ​രു വി​ഡി​യോ രം​ഗ​ങ്ങ​ൾ കാ​ണാ​നി​ട​യാ​യ​തി​ൽ ഞ​ങ്ങ​ൾ ഖേ​ദി​ക്കു​ന്നു. ഇ​ത് ഞ​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ​വ​ർ​ത്തി​ച്ച്​ പ​റ​യു​ന്നു, അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന​യാ​ൾ​ക്ക് ദോ​ഷം വ​രു​ത്താ​ൻ കാ​ര​ണ​മാ​ക​രു​ത്.

വാ​ക്​​സി​നേ​ഷ​നി​ലൂ​ടെ ആ​രോ​ഗ്യ ര​ക്ഷ നേ​ടേ​ണ്ട ആ​ളാ​യി​രി​ക്കാം ഒ​രു​പ​ക്ഷേ അ​ത്. സി​ഹ്വ​ത്തി ആ​പ്​ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി വാ​ക്സി​ൻ എ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​രു​ക. ന​മ്മു​​ടെ മാ​താ​പി​താ​ക്ക​ളെ ദൈ​വം ര​ക്ഷി​ക്കു​മാ​റാ​ക​ട്ടെ എ​ന്നും ഡോ അ​ൽ​റ​ബീ​അ പോ​സ്​​റ്റി​ൽ പ​റ​ഞ്ഞു.

By Divya