Sun. Jan 19th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി സഹകരിക്കും. നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്ന മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള കരാറുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെങ്കിലും ഇക്കാര്യത്തില്‍ പരിപൂര്‍ണ വ്യക്തത വന്നിട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്. ധാരണാപത്ര വിവാദത്തിന് പിന്നാലെ രൂപീകരിച്ച മത്സ്യത്തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ മത്സ്യമേഖല സംരക്ഷണ സമിതിയാണ് സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള കാരാറുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ കൂട്ടായ്മയുമായി സഹകരിച്ചിരുന്ന മറ്റു സംഘടനകള്‍ സമരം അവസാനിപ്പിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളെ ഹര്‍ത്താല്‍ ബാധിക്കും

By Divya