Sat. Apr 20th, 2024
യുനൈറ്റഡ്​ നാഷൻസ്​:

പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞ ലിജിയ നൊറോൻഹയെ യുനൈറ്റഡ്​ നാഷൻസ്​ എൻവയൺമെൻറ്​ പ്രോഗ്രാമി​ൻ്റെ (യുഎൻഇപി) അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ, ന്യൂയോർക്​ ഓഫിസ്​ മേധാവി എന്നീ പദവിയിൽ നിയമിച്ച്​ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗു​ട്ടെറസ്​.

ഇന്ത്യക്കാരനും ഡെവലപ്​മെൻറ്​ ഇക്ക​ണോമിസ്​റ്റുമായ സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ്​ നിയമനം. സുസ്​ഥിര വികസന രംഗത്ത്​ 30 വർഷത്തെ അന്താരാഷ്​ട്ര പരിചയമുള്ള ഇക്കണോമിസ്​റ്റാണ്​ ലിജിയ. 2014 മുതൽ നൈറോബിയിലെ യുഎൻഇപി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിച്ചുവരുകയാണ്​. യുഎൻഇപിയിലെത്തുന്നതിനു മുമ്പ്​ ന്യൂഡൽഹിയിലെ എനർജി ആൻഡ്​​ റിസോഴ്​സസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ സേവനമനുഷ്​ഠിച്ചിരുന്നു.

By Divya