Thu. Jan 23rd, 2025
കൊല്‍ക്കത്ത:

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം. ബംഗാളിന് അതിന്റെ മുഖമായി വേണ്ടത് ബംഗാളിന്റെ മകളെയാണ് എന്നാണ് തൃണമൂലിന്റെ മുദ്രാവാക്യം. എന്നാല്‍ ബംഗാളിന് വേണ്ടത് അതിന്റെ മകളെ തന്നെയാണ് അല്ലാതെ ‘ അമ്മായി’യെ അല്ല എന്നാണ് ബിജെപി പരിഹസിച്ചത്.

ബംഗാളിന്റെ മകളാവാനുള്ള കഴിവൊന്നും മമത ബാനര്‍ജിയ്ക്ക് ഇല്ലെന്നും സംസ്ഥാനത്തെ അമ്മമാരെയും പെണ്‍മക്കളെയും മമത ബാനര്‍ജി പരാജയപ്പെടുത്തിയെന്നും ബംഗാള്‍ ബിജെപി ചുമതലയുള്ള അമിത് മാളവിയ ആരോപണം ഉന്നയിച്ചു.

By Divya