Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യയില്‍ വ്യോമാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഹൂതികള്‍ അയച്ച ഡ്രോണുകളിലൊന്ന് അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലെ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടും രണ്ടാമത്തേത് ദക്ഷിണ സൗദി ലക്ഷ്യമിട്ടുമാണ് എത്തിയത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

By Divya