Sun. Aug 31st, 2025
അബുദാബി:

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിൻ്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.

രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്‍ച രാവിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്‍ധമായിരിക്കും. ശനിയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കുറയും.

By Divya