Thu. Dec 19th, 2024
മുംബൈ:

ബോളിവുഡില്‍ ഹിറ്റായ ‘തനു വെഡ്സ് മനു’വിന്‍റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി കങ്കണ റാവത്ത്. ഓര്‍മകൾ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റാണങ്കിലും പതിവുപോലെ സ്വയം പുകഴ്ത്തിക്കൊണ്ടാണ് ഇത്തവണയും കങ്കണയുടെ ട്വീറ്റ്. ”അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു.

കോമഡിയുമായി മുഖ്യധാരാ സിനിമയിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ക്യൂന്‍, ഡേറ്റോ1 എന്നിവ എന്‍റെ കോമിക് ടൈമിംഗിനെ ശക്തിപ്പെടുത്തി. അതോടെ ഇതിഹാസ താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

2011ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രമാണ് തനു വെഡ്സ് മനു.കങ്കണയും മാധവനും നായികാനായകന്‍മാരായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ആനന്ദ് എല്‍ റോയ് ആയിരുന്നു സംവിധാനം.

By Divya