ദോഹ:
ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങൾക്കുമിടയിലുള്ള അഭിപ്രായ ഭിന്നതകൾ നീക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും മധ്യസ്ഥത വഹിക്കാൻ ഖത്തറിനാകുമെന്ന് ഇറാൻ സ്ഥാനപതി ഹാമിദ് റിസാ ദെഹ്ഗാനി. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും വിവേകത്തോടെയും ക്ഷമയോടെയും നേരിടുന്നതിൽ ഖത്തർ വിജയിച്ചിരുന്നു.
പരസ്പര ബഹുമാനത്തിൻറ അടിസ്ഥാനത്തിലുള്ളതാണ് ഖത്തറും ഇറാനും തമ്മിലുള്ള ഉഭയകക്ഷി, സൗഹൃദ ബന്ധം.
ഇരുരാജ്യങ്ങളുടെയും പൊതുവായ സംസ്കാരവും വിശ്വാസവും ഖത്തർ–ഇറാൻ ബന്ധത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഖത്തർ ഉപരോധകാലത്ത് അവശ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാൻ ഏറെ സഹായിച്ചത് ഇറാൻ ആയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധത്തേക്കാൾ ഉയർന്ന നിലയിലാണ് ഞങ്ങളുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.